Tuesday, April 5, 2011

തുടക്കം

മുപ്പതു വർഷം ഞാനിരുന്നു
കച്ചവടം ചെയ്തതാണ് ഇവിടം
ആരോടും നുണപറയുകയോ
പറ്റിക്കുകയോ അരുത്.
സത്യാസന്ധതയെ കുറിച്ച്
മണിക്കൂറുകളോളം സംസാരിച്ച്
ബാപ്പ മകനെ
കസേരയിൽ ഇരുത്തി
പടിയിറങ്ങുമ്പോൾ
അവസാനമായി
മകന്റെ ചെവിയിൽ
ആരും കേൾക്കാതെ പറഞ്ഞു
ആരു ചില്ലറ ചോദിച്ചാലും
കണ്ണ്‌ടച്ച്‌
ഇല്ലെന്നു പറയുകാ...!