പ്രശംസിച്ചു പാടി പാടി
പിറകെ വരരുതേ
ഒരിഴ പൊട്ടി ചോറില്‍ വന്നതിനു
ആക്രോശത്തിന്റെ വാള്‍മുന
കുത്തിയതിന്റെ പാട്
പെണ്ണിന്റെ നെഞ്ചിലെപ്പോഴുമു
ഉണങ്ങാതെ ...
പുഴകള്‍, മലകള്‍ , വൃക്ഷങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ , പ്രാണികള്‍.... കവിത ചൊല്ലുന്നതും ദൈവത്തിനു സ്തുതി പറയുന്നതും കേള്‍ക്കാത്ത മനുഷ്യ ഇവരെ പറ്റി നീ എന്ത് കവിതയാണ് കുത്തി കുറിക്കുന്നത് ....? നാം അപ്പോള്‍ മഴക്കടലാസുകള് തന്നെ.. വെറുതെ നനഞ്ഞു ....അങ്ങിനെ അങ്ങിനെ...മണ്ണിലേക്ക്...
