സമയത്തി്ന്‍റെയും
ദിവസത്തിന്‍റെയും
വര്ഷത്തിന്‍റെയും
വേഗത കാണുമ്പോള്‍ തോന്നും
ഇനി ഭൂമിയിലേക്ക്
വരാനുള്ളവരെ വേഗം പറഞ്ഞയച്ചു
ലോകം അവസാനിപ്പിക്കാന്‍
ദൈവം പദ്ധതിയിട്ടിട്ടുണ്ടന്നു....
പുഴകള്‍, മലകള്‍ , വൃക്ഷങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ , പ്രാണികള്‍.... കവിത ചൊല്ലുന്നതും ദൈവത്തിനു സ്തുതി പറയുന്നതും കേള്‍ക്കാത്ത മനുഷ്യ ഇവരെ പറ്റി നീ എന്ത് കവിതയാണ് കുത്തി കുറിക്കുന്നത് ....? നാം അപ്പോള്‍ മഴക്കടലാസുകള് തന്നെ.. വെറുതെ നനഞ്ഞു ....അങ്ങിനെ അങ്ങിനെ...മണ്ണിലേക്ക്...
സമയത്തി്ന്‍റെയും
ദിവസത്തിന്‍റെയും
വര്ഷത്തിന്‍റെയും
വേഗത കാണുമ്പോള്‍ തോന്നും
ഇനി ഭൂമിയിലേക്ക്
വരാനുള്ളവരെ വേഗം പറഞ്ഞയച്ചു
ലോകം അവസാനിപ്പിക്കാന്‍
ദൈവം പദ്ധതിയിട്ടിട്ടുണ്ടന്നു....
ഉണരുംവരെ അറിയില്ലത്
കണ്ടത് സ്വപ്നമാണന്നു...
ചുളിവുകള്‍ മുഖത്ത്
വീഴുംവരെ അറിയില്ലത്
ജീവിതം തിരാറായെനന്...
തിരക്കാണത്രേ,
ഇനി സ്വര്‍ഗത്തിലെ വിസിറെറഴ്സ് ഗാലെറിയില്‍
വെച്ചു കാണുംബോയും
പറയരുതേ
ഞാന്‍ ബിസിയാണന്നു .....
നീ
മഴയായി പൊഴിയുമ്പോള്‍
ഞാനൊരു കുടയായി നിവര്‍ന്നു
നിന്നെ മറക്കും
നീ
കൂട്ടുകൂടനായി വരുമ്പോള്‍
ഞാനൊരു മൂങ്ങയെപോലെ
തപസ്സിരിക്കും
നീ
എന്നെ തലോടനായി
കൈകള്‍ നീട്ടിയാല്‍
ഞാനൊരു പ്രതിമപോല്‍
ചിന്തനായിട്ടു നില്‍ക്കും
എനിക്കറിയാം
നിന്നിലലിഞ്ഞാല്‍
പ്രണയജ്വരം എന്നെ
മെഴുകിതിരിയാക്കി ഉരിക്കി കളയുമെന്ന് ....