Saturday, October 16, 2010

ദുഃഖം

സ്ലേറ്റില്‍ കുത്തികുറിച്ചു

അക്ഷരങ്ങള്‍ കവിതയാക്കുന്ന അന്നേ

കറുപ്പ് എന്‍റെ കൂട്ടുകാരനായിരുന്നു.

വെയിലിനെ കുളിപ്പിച്ച്

മഴ യാത്രയാകുമ്പോയുണ്ടായ

മഴവില്ല്

എത്ര തവണ

മനസ്സില്‍ വന്നു കറങ്ങിയതാ

പക്ഷെ

എത്ര കറങ്ങിയിട്ടും കറുപ്പ്

അതുപ്പോഴുമെന്നെ

വേട്ടയാടുന്നു...

Sunday, October 10, 2010

സ്നേഹത്തിന്റെ വാസസ്ഥലം

ചവറ്റു കൊട്ടയില്‍
ആരോ ഉപേക്ഷിച്ച ചോരക്കുഞ്ഞിനു
മുലപ്പാല്‍ ഊട്ടിയത്
മഴയായിരുന്നു.
ഇരുട്ടില്‍ പോയിമറഞ്ഞ
മാറിടം കണ്ടു സ്നേഹം

സ്വര്‍ഗ്ഗത്തില്‍ നിന്ന്
കരഞ്ഞതാവാം അത് .
ആദിപാപത്താല്‍
പടിയിറക്കപെടുമ്പോള്‍
സ്നേഹം സ്വര്‍ഗത്തില്‍  വസിച്ചതാവാം
പിന്നീട് ഭൂമിയില്‍ നിന്ന്
പോയവരാരും ഒന്നും മിണ്ടാതെ
അവിടെ കൂടുന്നതും

ഇവിടെ മനുഷ്യന്‍
സ്നേഹമെന്തെന്നറിയാതെ

തപ്പി തടയുന്നതും...

Sunday, October 3, 2010

മഴ

ബാല്യത്തിന്‍ ഓര്‍മ്മകളെ
ഈറനണിയിക്കുന്നത്
മഴയാണ് .
എന്‍റെ കനവിലെ
ചേമ്പിലയില്‍ വൈരം
നിറക്കുന്നത് മഴത്തുള്ളികളാണ്

എന്‍റെ കുഞ്ഞു പാദങ്ങളെ
ഉമ്മ വെച്ചകലുകയും
ആകാശം ചോര്‍ന്നലിക്കുന്ന
കൂരയില്‍ ,വിശപ്പിന്‍
വയറുമായി ഇരിക്കുമ്പോയും
ഈറനുണങ്ങാത്ത

ഒരു കുഞ്ഞുടുപ്പു
നീ പുണരുമ്പോയും
താളുകളടര്‍ന്നു പോയ എന്‍
പുസ്തകത്തെ നീ തലോടുമ്പോയും
ഞാന്‍ നിന്നോട് പരിഭവം പറഞ്ഞിട്ടില്ല
എന്‍റെ കളിവഞ്ചിയെ

നിന്‍ ഓളങ്ങള്‍ മറിച്ചെങ്കിലും
നിന്നെ ഞാന്‍ ശപിചിട്ടില്ല ...

Monday, September 27, 2010

പന്ത് ജീവിതം

ഉരുളുകയാണ്‌
ചവിട്ടും  തൊഴിയും വേറെയും 
വായു മണ്ഡലത്തില്‍ ഉയരുമ്പോള്‍ 
തിരുച്ചുവരാതെ കാറ്റിന്‍റെകൂടെ 
പോകണമെന്നാഗ്രഹമുണ്ട്
കൂടെ കൂട്ടാത്ത കാറ്റിനോടെന്തു പറയാന്‍ ...

വേദനാ സംഹാരിയെന്നോണം
ഗോള്‍കീപറുടെ പ്രണയസ്പര്‍ശമാണ് 
അല്‍പ്പെമെങ്കിലൊരുശ്വാസം
ചില പ്രഹരങ്ങളെ തട്ടിയെങ്കിലും
നിര്‍ത്തുന്നുണ്ടല്ലോ
ഇടയ്ക്കു വലയില്‍ ഒതുങ്ങുമ്പോള്‍ 
നന്ദി കേടായി ശപിക്കുമോ ആവോ...?

എന്നാല്‍ കിട്ടുന്ന കപ്പിന് 
ചുംബനം കിട്ടുമ്പോള്‍ 
കാണികളുടെ തൊണ്ടപൊട്ടിയുള്ള 
ആര്‍പ്പു വിളികള്‍ക്കിടയില്‍ 
ശ്വാസം മുട്ടി നില്‍ക്കുന്ന എന്‍റെ
ഹൃദയത്തിന്‍റെ ആശ ആരുകാണാന്‍ 
സൃഷ്ട്ടിപ്പില്‍ 
ഉരുളുന്ന ജീവിതമല്ലേ 
എന്ത് ചെയ്യാന്‍...

കാറ്റ് ഒഴിഞ്ഞു 
നിശ്ചലമാകും മുന്പ് 
ഒരിക്കലെങ്കിലും 
ഇരുടീമിനെയും സന്തോഷിപ്പിക്കണമെന്നുണ്ട്
എന്ത് ചെയ്യാന്‍ 
ഒരു ടീം കരയണംമെന്നത് 
മനുഷ്യന്‍റെ നിര്‍ബന്ധമല്ലേ ...

Wednesday, September 8, 2010

ഒറ്റ ചോദൃം

ഒരു മുസ്ലിം ഉമ്മയുടെ

ഗര്‍ഭ പാത്രത്തില്‍ പുഷ്പിച്ചതിനാല്‍

ഞാനരു മുസല്‍മാന്‍

നീയോ .....?

തീ നാളങ്ങള്‍ എന്നോട്പറഞ്ഞതാണ്‌

മണ്ണിലെ പുഴുക്കളും എന്നോട്പറഞ്ഞതാണ്‌

മനുഷെയ ശവത്തിനു ഒരേ സ്വാധാണന്നു.

സൌഹൃതതിന്റെ പൊട്ടിചിരിയില്ലാത്ത

കണ്ണിന്‍റെ ഒളിത്താവളങ്ങളില്‍

പുകഞ്ഞുപൊന്തുന്ന ഈ

വര്‍ഗീയത പിന്നെ ആര്‍ക്കുവേണ്ടി...?

Sunday, August 29, 2010

പദ്ധതി

സമയത്തി്ന്‍റെയും

ദിവസത്തിന്‍റെയും

വര്ഷത്തിന്‍റെയും

വേഗത കാണുമ്പോള്‍ തോന്നും

ഇനി ഭൂമിയിലേക്ക്‌

വരാനുള്ളവരെ വേഗം പറഞ്ഞയച്ചു

ലോകം അവസാനിപ്പിക്കാന്‍

ദൈവം പദ്ധതിയിട്ടിട്ടുണ്ടന്നു....

അത്ഭുതം

വിക്ക് കൊണ്ട്
സംസാരിക്കാന്‍ കഴിയാതെ
എന്നെ നിരാശപെടുത്തിയ
അവളുടെ അതെ നാവ് കൊണ്ട്
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു'എന്ന്
തടസമില്ലാതെ പറഞ്ഞ്
അവളെന്നെ അല്‍്ഭുതപെടുത്തി

Wednesday, August 25, 2010

സന്ധ്യാ സമയം

കടൽ തീരത്തിരിക്കാം
വല്ല പാർക്കിലോ
വിശാലമായ ടൂറിസം 
പറമ്പിലോ പോയിരിക്കാം 
സിനിമക്ക് പോകാം 
സർക്കസ് കാണാൻ പോകാം...
പക്ഷെ 
വീട്ടിലാണെങ്കിൽ 
പുറത്തിരിക്കാനോ 
ഒന്ന് പുറത്തിറങ്ങാനോ പറ്റില്ല 
സന്ധ്യാ സമയം 
വീടിനു ചുറ്റും അത്ര നല്ലതല്ലത്രേ
കന്നി മൂലയുടെ 
ഓരോ കളിയെ... !

Sunday, August 15, 2010

തിരക്ക്

ഉണരുംവരെ അറിയില്ലത്

കണ്ടത് സ്വപ്നമാണന്നു...

ചുളിവുകള്‍ മുഖത്ത്

വീഴുംവരെ അറിയില്ലത്

ജീവിതം തിരാറായെനന്...

തിരക്കാണത്രേ,

ഇനി സ്വര്‍ഗത്തിലെ വിസിറെറഴ്സ് ഗാലെറിയില്‍

വെച്ചു കാണുംബോയും

പറയരുതേ

ഞാന്‍ ബിസിയാണന്നു .....

ഞാനും നീയും

നീ

മഴയായി പൊഴിയുമ്പോള്‍

ഞാനൊരു കുടയായി നിവര്‍ന്നു

നിന്നെ മറക്കും

നീ

കൂട്ടുകൂടനായി വരുമ്പോള്‍

ഞാനൊരു മൂങ്ങയെപോലെ

തപസ്സിരിക്കും

നീ

എന്നെ തലോടനായി

കൈകള്‍ നീട്ടിയാല്‍

ഞാനൊരു പ്രതിമപോല്‍

ചിന്തനായിട്ടു നില്‍ക്കും

എനിക്കറിയാം

നിന്നിലലിഞ്ഞാല്‍

പ്രണയജ്വരം എന്നെ

മെഴുകിതിരിയാക്കി ഉരിക്കി കളയുമെന്ന് ....