ഒരു വാക്ക്

മറ്റൊരിക്കല്‍ വായിക്കാനല്ല
ആര്‍ക്കെങ്കിലും കാണിക്കാനല്ല
വാക്കുകള്‍ എന്റെതാണെന്ന് പറയാനല്ല
എവിടേക്കെങ്കിലും അയച്ചുകൊടുക്കാനുമല്ല.
ഒരാള്‍ക്കും വായിക്കാന്‍ കഴിയാത്തവിധം
നാം എല്ലാവരും പേനയില്ലാതെ
മനസ്സില്‍ എഴുതി ശിലയായി മാറിയ
കവിതയേക്കാള്‍ മാധുര്യംമുണ്ടോ
എങ്ങിനെയോ തുന്നിചേര്‍ത്ത ഈ വാക്കുകള്‍ക്ക് ...?
മനസ്സി നെയും  ശരീരത്തിനെയും  സങ്കടങ്ങള്‍
തിന്നു തീര്‍ക്കുമ്പോള്‍ ഒന്ന് ഓടി വന്നു
മുങ്ങികിടക്കാന്‍ ഒരു ഇടം...

ഹൃദയമേ,
നമുക്ക് രഹസ്യമയി
ഇവിടെ ഇരിക്കാം
ശൂന്യ്തക്കുപോലും
പിടി കൊടുക്കാതെ...
വാചാലനെ നോക്കി ഊമ്മ
അസൂയാലുവായി നോക്കിയിരിക്കും പോലെ....
 

No comments:

Post a Comment