Friday, February 25, 2011

മഴ

മഴ
എനിക്ക്
സഫലമാവാത്ത പ്രണയത്തിന്റെ
രക്തസാക്ഷി സ്മരണയാണ്‌
കുടയില്ലാതെ കുളിച്ചു നിന്ന
എന്നെ നീ കുടയില്‍ ചേര്‍ത്ത് പ്രണയിച്ചതും,
വസന്തം തിരിച്ചുകിട്ടാതെ
വാടിപ്പോകും വിധം
മനസ്സിനെ ശൂന്യതയില്‍ നിര്‍ത്തി
കൊലചെയ്ത് ഓടിയൊളിച്ചതും
ഈ ഒരു മഴയില്‍ തന്നെയാണല്ലോ ...

Monday, February 21, 2011

നീ പോയതില്‍ പിന്നെ ...


മഴ
മനസ്സില്‍
പ്രണയ ഓര്‍മ്മകളുടെ
വേലിയേററമാണ് ...

ആദ്യ പ്രണയ ലേഖനം തൊട്ടു
നനഞ്ഞു തുടങ്ങും
പിന്നെ മഴ
വല്ലാത്തൊരു കനമായി .

കടല്‍തിരകളെ പോലെ
ഒട്ടും ഉറങ്ങാതെ
പൊലിഞ്ഞ സ്വപ്നങ്ങള്‍
വീശികൊണ്ടിരിക്കും
ആദ്യമനുഭൂതി പകര്‍ന്ന്
പിന്നെ ,ഉറച്ചു പോയ നിരാശയുടെ -
നഷ്ട വിലാപങ്ങളുമായി...

മഴയുടെ ഇടവേളകളില്‍
കൂട് ഒരുക്കി കത്ത് നില്‍ക്കും മുന്പേ
'കാരണങ്ങളുണ്ട് ' എന്ന് പറഞ്ഞു
ഓടി ഒളിച്ച നിന്റെ കാരണങ്ങളും തേടി
മനസ്സ് അലയും ..

ഒടുവില്‍ ഓര്‍മകളിലെ വേലിയിറക്കത്തില്‍
ഉള്ളിലെരിഞമര്‍ന്ന തേങ്ങല്‍
പേനയില്ലാതെ കവിതയെഴുതികൊണ്ടിരിക്കും
ഉറഞ്ഞു ശിലയയിമാറിയ
നമ്മുടെ പ്രണയത്തെപറ്റി.

Monday, February 14, 2011

പ്രണയിനിയോട്...

അരുത് , മനസ്സില്‍
ഞാന്‍ പൂട്ടിയിട്ട
പ്രണയ ഓര്‍മകളുടെപെട്ടി
ഇടയ്ക്കു

വേനല്‍മഴപോലെ വന്നുനീ തുറക്കരുത് .
ഓര്മമകള്‍ക്ക് പിടികൊടുക്കാതെ
ഒരു പന്ത് ജീവിതത്തെപോലെ
ഉരുളുകയാണ്‌ ഞാന്‍
എന്നെങ്കിലും കാറ്റ് ഒഴിഞ്ഞു
നിശ്ചലമാകുന്നതും കാത്ത്.....