ഉരുളുന്നു
ഒരു പന്ത് ജീവിതത്തെ
പോലെ...
പ്രണയം
ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും
വേണമെന്ന് പറഞ്ഞു
ഉറപ്പിക്കുന്നതിനിടയില്‍
മഴവെള്ള പാച്ചിലുനോപ്പം
ഒലിച്ചുപോയി...
ഭൂതം
ആമയോടു തോറ്റ
മുയലിനെ പോലെ
ഇളിഭ്യനായി നില്‍ക്കുന്നു...
പ്രതീക്ഷ
കലങ്ങിമറിഞ്ഞ
വെള്ളത്തില്‍
ഇരയും കോര്‍ത്ത്
ചൂണ്ടലുമായിരിക്കുന്നു...
സൌഹ്രദം
ഒരു ജീവനില്‍
നിന്ന് മറ്റൊരു ജീവന്‍
വിട്ടുപോരാനുള്ള
പേറ്റ് നോവിനെക്കള്‍
വേദന നല്‍കുന്നു...
മനസ്സ്
തിരിച്ചു കിട്ടാന്‍
വേണ്ടി
പോയ കാമുകിയോട്
സമരം ചെയ്യുന്നു...
സ്വപ്നം
ഒരു കൈയ്യില്‍ ജീവിതവും
മറു കൈയ്യില്‍ മരണവും
ചേര്‍ത്ത് പിടിച്ചു ഉറങ്ങുന്നവന്
സ്വപ്നമില്ലത്രേ...
ഓര്‍മ്മകള്‍
കഴിഞ്ഞുപോയവയുടെ
ഭാണ്ഡകെട്ടഴിച്ചു
വാരി വലിച്ചു പുറത്തിട്ട്
ദിവസങ്ങളെ
കൊന്നൊടുക്കുന്നു...
സ്നേഹം
ഉറവ വറ്റിയ
നദിയെ പറ്റി
എന്ത് പറയാന
മുങ്ങി തപ്പിയാല്‍
കുറച്ചു ബാക്കിയുണ്ട്
ചെളിയായി...
ആഗ്രഹം
എന്റെ
മരണം കഴിഞ്ഞു
ഒന്ന്
ലോകം കാണാനൊരു
ചെറിയ...
No comments:
Post a Comment