മഴ
എനിക്ക്
സഫലമാവാത്ത പ്രണയത്തിന്റെ
രക്തസാക്ഷി സ്മരണയാണ്
കുടയില്ലാതെ കുളിച്ചു നിന്ന
എന്നെ നീ കുടയില്‍ ചേര്‍ത്ത് പ്രണയിച്ചതും,
വസന്തം തിരിച്ചുകിട്ടാതെ
വാടിപ്പോകും വിധം
മനസ്സിനെ ശൂന്യതയില്‍ നിര്‍ത്തി
കൊലചെയ്ത് ഓടിയൊളിച്ചതും
ഈ ഒരു മഴയില്‍ തന്നെയാണല്ലോ ...
പുഴകള്‍, മലകള്‍ , വൃക്ഷങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ , പ്രാണികള്‍.... കവിത ചൊല്ലുന്നതും ദൈവത്തിനു സ്തുതി പറയുന്നതും കേള്‍ക്കാത്ത മനുഷ്യ ഇവരെ പറ്റി നീ എന്ത് കവിതയാണ് കുത്തി കുറിക്കുന്നത് ....? നാം അപ്പോള്‍ മഴക്കടലാസുകള് തന്നെ.. വെറുതെ നനഞ്ഞു ....അങ്ങിനെ അങ്ങിനെ...മണ്ണിലേക്ക്...
Friday, February 25, 2011
Monday, February 21, 2011
നീ പോയതില്‍ പിന്നെ ...
മഴ
മനസ്സില്‍
പ്രണയ ഓര്‍മ്മകളുടെ
വേലിയേററമാണ് ...
ആദ്യ പ്രണയ ലേഖനം തൊട്ടു
നനഞ്ഞു തുടങ്ങും
പിന്നെ മഴ
വല്ലാത്തൊരു കനമായി .
കടല്‍തിരകളെ പോലെ
ഒട്ടും ഉറങ്ങാതെ
പൊലിഞ്ഞ സ്വപ്നങ്ങള്‍
വീശികൊണ്ടിരിക്കും
ആദ്യമനുഭൂതി പകര്‍ന്ന്
പിന്നെ ,ഉറച്ചു പോയ നിരാശയുടെ -
നഷ്ട വിലാപങ്ങളുമായി...
മഴയുടെ ഇടവേളകളില്‍
കൂട് ഒരുക്കി കത്ത് നില്‍ക്കും മുന്പേ
'കാരണങ്ങളുണ്ട് ' എന്ന് പറഞ്ഞു
ഓടി ഒളിച്ച നിന്റെ കാരണങ്ങളും തേടി
മനസ്സ് അലയും ..
ഒടുവില്‍ ഓര്‍മകളിലെ വേലിയിറക്കത്തില്‍
ഉള്ളിലെരിഞമര്‍ന്ന തേങ്ങല്‍
പേനയില്ലാതെ കവിതയെഴുതികൊണ്ടിരിക്കും
ഉറഞ്ഞു ശിലയയിമാറിയ
നമ്മുടെ പ്രണയത്തെപറ്റി.
Subscribe to:
Posts (Atom)