Saturday, October 16, 2010

ദുഃഖം

സ്ലേറ്റില്‍ കുത്തികുറിച്ചു

അക്ഷരങ്ങള്‍ കവിതയാക്കുന്ന അന്നേ

കറുപ്പ് എന്‍റെ കൂട്ടുകാരനായിരുന്നു.

വെയിലിനെ കുളിപ്പിച്ച്

മഴ യാത്രയാകുമ്പോയുണ്ടായ

മഴവില്ല്

എത്ര തവണ

മനസ്സില്‍ വന്നു കറങ്ങിയതാ

പക്ഷെ

എത്ര കറങ്ങിയിട്ടും കറുപ്പ്

അതുപ്പോഴുമെന്നെ

വേട്ടയാടുന്നു...

Sunday, October 10, 2010

സ്നേഹത്തിന്റെ വാസസ്ഥലം

ചവറ്റു കൊട്ടയില്‍
ആരോ ഉപേക്ഷിച്ച ചോരക്കുഞ്ഞിനു
മുലപ്പാല്‍ ഊട്ടിയത്
മഴയായിരുന്നു.
ഇരുട്ടില്‍ പോയിമറഞ്ഞ
മാറിടം കണ്ടു സ്നേഹം

സ്വര്‍ഗ്ഗത്തില്‍ നിന്ന്
കരഞ്ഞതാവാം അത് .
ആദിപാപത്താല്‍
പടിയിറക്കപെടുമ്പോള്‍
സ്നേഹം സ്വര്‍ഗത്തില്‍  വസിച്ചതാവാം
പിന്നീട് ഭൂമിയില്‍ നിന്ന്
പോയവരാരും ഒന്നും മിണ്ടാതെ
അവിടെ കൂടുന്നതും

ഇവിടെ മനുഷ്യന്‍
സ്നേഹമെന്തെന്നറിയാതെ

തപ്പി തടയുന്നതും...

Sunday, October 3, 2010

മഴ

ബാല്യത്തിന്‍ ഓര്‍മ്മകളെ
ഈറനണിയിക്കുന്നത്
മഴയാണ് .
എന്‍റെ കനവിലെ
ചേമ്പിലയില്‍ വൈരം
നിറക്കുന്നത് മഴത്തുള്ളികളാണ്

എന്‍റെ കുഞ്ഞു പാദങ്ങളെ
ഉമ്മ വെച്ചകലുകയും
ആകാശം ചോര്‍ന്നലിക്കുന്ന
കൂരയില്‍ ,വിശപ്പിന്‍
വയറുമായി ഇരിക്കുമ്പോയും
ഈറനുണങ്ങാത്ത

ഒരു കുഞ്ഞുടുപ്പു
നീ പുണരുമ്പോയും
താളുകളടര്‍ന്നു പോയ എന്‍
പുസ്തകത്തെ നീ തലോടുമ്പോയും
ഞാന്‍ നിന്നോട് പരിഭവം പറഞ്ഞിട്ടില്ല
എന്‍റെ കളിവഞ്ചിയെ

നിന്‍ ഓളങ്ങള്‍ മറിച്ചെങ്കിലും
നിന്നെ ഞാന്‍ ശപിചിട്ടില്ല ...