Sunday, October 3, 2010

മഴ

ബാല്യത്തിന്‍ ഓര്‍മ്മകളെ
ഈറനണിയിക്കുന്നത്
മഴയാണ് .
എന്‍റെ കനവിലെ
ചേമ്പിലയില്‍ വൈരം
നിറക്കുന്നത് മഴത്തുള്ളികളാണ്

എന്‍റെ കുഞ്ഞു പാദങ്ങളെ
ഉമ്മ വെച്ചകലുകയും
ആകാശം ചോര്‍ന്നലിക്കുന്ന
കൂരയില്‍ ,വിശപ്പിന്‍
വയറുമായി ഇരിക്കുമ്പോയും
ഈറനുണങ്ങാത്ത

ഒരു കുഞ്ഞുടുപ്പു
നീ പുണരുമ്പോയും
താളുകളടര്‍ന്നു പോയ എന്‍
പുസ്തകത്തെ നീ തലോടുമ്പോയും
ഞാന്‍ നിന്നോട് പരിഭവം പറഞ്ഞിട്ടില്ല
എന്‍റെ കളിവഞ്ചിയെ

നിന്‍ ഓളങ്ങള്‍ മറിച്ചെങ്കിലും
നിന്നെ ഞാന്‍ ശപിചിട്ടില്ല ...

No comments:

Post a Comment