
നിരാശ
കടലോളം
അറ്റമില്ലാതങ്ങിനെ..
സങ്കടം
വാനോളം
എവിടേയോ അറ്റമുണ്ടന്നപോലെ..
പ്രതീക്ഷകള്‍
കൊടുംവേനലില്‍
കുളത്തിലെ ഒടുവിലെ നീര്‍ശ്വാസംപോലെ..
ചിന്തകള്‍
നഷ്ടഗോപുരങ്ങള്‍
പണിതുകൊണ്ടെയിരിക്കുന്നു..
മനസ്സ്
മിഴികളിലൂറിയ നീര്‍ക്കണതതിനു
വിള്ളല്‍ വന്നതെങ്ങേനെയെന്ന്
ചര്‍ച്ച ചെയ്യുന്നു.
സന്തോഷം
പിടി തരാതെ
ഒളിച്ചു യാത്ര തുടര്‍ന്ന്
എന്നെ ഒറ്റപെടുതുന്നത്
കൊണ്ടാവാം
ഇപ്പോയും ഞാന്‍
ജീവിതത്തില്‍
എക്സ്ട്രാ ബെഞ്ച്‌ലിരിക്കുന്നത്
No comments:
Post a Comment