Monday, September 27, 2010

പന്ത് ജീവിതം

ഉരുളുകയാണ്‌
ചവിട്ടും  തൊഴിയും വേറെയും 
വായു മണ്ഡലത്തില്‍ ഉയരുമ്പോള്‍ 
തിരുച്ചുവരാതെ കാറ്റിന്‍റെകൂടെ 
പോകണമെന്നാഗ്രഹമുണ്ട്
കൂടെ കൂട്ടാത്ത കാറ്റിനോടെന്തു പറയാന്‍ ...

വേദനാ സംഹാരിയെന്നോണം
ഗോള്‍കീപറുടെ പ്രണയസ്പര്‍ശമാണ് 
അല്‍പ്പെമെങ്കിലൊരുശ്വാസം
ചില പ്രഹരങ്ങളെ തട്ടിയെങ്കിലും
നിര്‍ത്തുന്നുണ്ടല്ലോ
ഇടയ്ക്കു വലയില്‍ ഒതുങ്ങുമ്പോള്‍ 
നന്ദി കേടായി ശപിക്കുമോ ആവോ...?

എന്നാല്‍ കിട്ടുന്ന കപ്പിന് 
ചുംബനം കിട്ടുമ്പോള്‍ 
കാണികളുടെ തൊണ്ടപൊട്ടിയുള്ള 
ആര്‍പ്പു വിളികള്‍ക്കിടയില്‍ 
ശ്വാസം മുട്ടി നില്‍ക്കുന്ന എന്‍റെ
ഹൃദയത്തിന്‍റെ ആശ ആരുകാണാന്‍ 
സൃഷ്ട്ടിപ്പില്‍ 
ഉരുളുന്ന ജീവിതമല്ലേ 
എന്ത് ചെയ്യാന്‍...

കാറ്റ് ഒഴിഞ്ഞു 
നിശ്ചലമാകും മുന്പ് 
ഒരിക്കലെങ്കിലും 
ഇരുടീമിനെയും സന്തോഷിപ്പിക്കണമെന്നുണ്ട്
എന്ത് ചെയ്യാന്‍ 
ഒരു ടീം കരയണംമെന്നത് 
മനുഷ്യന്‍റെ നിര്‍ബന്ധമല്ലേ ...

No comments:

Post a Comment