പുഴകള്‍,
മലകള്‍ ,
വൃക്ഷങ്ങള്‍,
പക്ഷികള്‍,
മൃഗങ്ങള്‍ ,
പ്രാണികള്‍....
കവിത ചൊല്ലുന്നതും
ദൈവത്തിനു സ്തുതി പറയുന്നതും
കേള്‍ക്കാത്ത മനുഷ്യ
ഇവരെ പറ്റി നീ
എന്ത് കവിതയാണ്
കുത്തി കുറിക്കുന്നത് ....?
നാം അപ്പോള്‍ മഴക്കടലാസുകള് തന്നെ..
വെറുതെ നനഞ്ഞു ....അങ്ങിനെ അങ്ങിനെ...മണ്ണിലേക്ക്...
മുടിയിഴ തുമ്പുകളെ
പ്രശംസിച്ചു പാടി പാടി
പിറകെ വരരുതേ
ഒരിഴ പൊട്ടി ചോറില്‍ വന്നതിനു
ആക്രോശത്തിന്റെ വാള്‍മുന
കുത്തിയതിന്റെ പാട്
പെണ്ണിന്റെ നെഞ്ചിലെപ്പോഴുമുണ്ട് -
ഉണങ്ങാതെ ...
No comments:
Post a Comment